രാഹുൽ മാൻകൂട്ടത്തിൽ എഴുതുന്നു


 രാഹുൽ mamkoottathil"മഹാനായ മാരാർജി ജയിലിൽ കഴിയവേ സഹതടവുകാരായ മുസ്ലിങ്ങൾക്ക് നമസ്ക്കരിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടിയിരുന്നു"   ഏതെങ്കിലും BJP നേതാവ് മാരാരെ വെളളപൂശി മതേതര വാദിയാക്കുവാൻ പറഞ്ഞതല്ല. മറിച്ച CPIM ഈ അടുത്ത് രാജ്യസഭയിലേക്ക് അയച്ച , പിണറായി വിജയന്റെ മുൻ മാധ്യമ ഉപദേഷ്ഠാവും കൈരളിയുടെ മുതലാളിയുമായ സഖാവ് ജോൺ ബ്രിട്ടാസ് പറഞ്ഞ വാക്കുകളാണ്. അതും മാരാർ എന്ന സംഘപരിവാറിന്റെ നേതാവിനെ പറ്റി മറ്റൊരു സംഘ പരിവാർകാരനായ കുഞ്ഞിക്കണ്ണൻ എഴുതിയ "മാരാർ മനുഷ്യപ്പറ്റിന്റെ എന്തോ ഒന്ന് ! " എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് സഖാവ് ബിട്ടാസ് ഈ അഭിപ്രായം പറഞ്ഞത്.  പിണറായി  വിജയന്റെ ഉപദേശിയും മാർഗ്ഗ നിർദ്ദേശ് മണ്ഡൽ കാര്യദർശിയുമായ സഖാവ് ബ്രിട്ടാസ് അത്തരമൊരു അഭിപ്രായം പറഞ്ഞതിൽ ആന്ദത്തത്താൽ തുള്ളിച്ചാടുക പിണറായി തന്നെയാകും. കാരണം പണ്ട് ഈ മാരാരുടെ സഹായത്താൽ സംഘപരിവാർ വോട്ട് വാങ്ങിയാണ് ബ്രിട്ടാസിന്റെ ആശാൻ വിജയൻ കൂത്തുപറമ്പിൽ നിന്ന് ജയിച്ചത്.  സംഘപരിവാർ നേതാക്കളല്ലാതെ ആ വേദിയിൽ ബ്രിട്ടാസ് മാത്രമായിരുന്നുണ്ടായിരുന്നത് എന്ന് പറയുന്നതിൽ പ്രസക്തിയില്ല , കാരണം തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ലലോ!  എന്റെ കൗതുകം ഈ വിഷയത്തിൽ ശ്രീ K സുധാകരനെ വിമർശിച്ച് സഖാവ് AA റഹീം (അഖിലേന്ത്യ പ്രസിഡന്റ്) എന്ത് പറയും എന്നാണ്."മഹാനായ മാരാർജി ജയിലിൽ കഴിയവേ സഹതടവുകാരായ മുസ്ലിങ്ങൾക്ക് നമസ്ക്കരിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടിയിരുന്നു"


 ഏതെങ്കിലും BJP നേതാവ് മാരാരെ വെളളപൂശി മതേതര വാദിയാക്കുവാൻ പറഞ്ഞതല്ല. മറിച്ച CPIM ഈ അടുത്ത് രാജ്യസഭയിലേക്ക് അയച്ച , പിണറായി വിജയന്റെ മുൻ മാധ്യമ ഉപദേഷ്ഠാവും കൈരളിയുടെ മുതലാളിയുമായ സഖാവ് ജോൺ ബ്രിട്ടാസ് പറഞ്ഞ വാക്കുകളാണ്. അതും മാരാർ എന്ന സംഘപരിവാറിന്റെ നേതാവിനെ പറ്റി മറ്റൊരു സംഘ പരിവാർകാരനായ കുഞ്ഞിക്കണ്ണൻ എഴുതിയ "മാരാർ മനുഷ്യപ്പറ്റിന്റെ എന്തോ ഒന്ന് ! " എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് സഖാവ് ബിട്ടാസ് ഈ അഭിപ്രായം പറഞ്ഞത്.


പിണറായി  വിജയന്റെ ഉപദേശിയും മാർഗ്ഗ നിർദ്ദേശ് മണ്ഡൽ കാര്യദർശിയുമായ സഖാവ് ബ്രിട്ടാസ് അത്തരമൊരു അഭിപ്രായം പറഞ്ഞതിൽ ആന്ദത്തത്താൽ തുള്ളിച്ചാടുക പിണറായി തന്നെയാകും. കാരണം പണ്ട് ഈ മാരാരുടെ സഹായത്താൽ സംഘപരിവാർ വോട്ട് വാങ്ങിയാണ് ബ്രിട്ടാസിന്റെ ആശാൻ വിജയൻ കൂത്തുപറമ്പിൽ നിന്ന് ജയിച്ചത്.


സംഘപരിവാർ നേതാക്കളല്ലാതെ ആ വേദിയിൽ ബ്രിട്ടാസ് മാത്രമായിരുന്നുണ്ടായിരുന്നത് എന്ന് പറയുന്നതിൽ പ്രസക്തിയില്ല , കാരണം തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ലലോ!


എന്റെ കൗതുകം ഈ വിഷയത്തിൽ ശ്രീ K സുധാകരനെ വിമർശിച്ച് സഖാവ് AA റഹീം (അഖിലേന്ത്യ പ്രസിഡന്റ്) എന്ത് പറയും എന്നാണ്.

Post a Comment

Previous Post Next Post